കല്ലമ്പലം: മദ്യലഹരിയിൽ പോലീസ് ഡിപ്പർട്ട്മെൻറ വാഹനത്തിൻറ പുറക് വശത്തെ ഗ്ലാസ്സും,ടെയിൽ ലാംബും, സൈഡ് ബോഡിയും തകർത്ത പ്രതി അറസ്റ്റിൽ.കരവാരം പുതുശ്ശേരിമുക്ക് പുല്ലൂർമുക്ക് മദീന വീട്ടിൽ മുഹമ്മദ് മകൻ ഫൈസൽ (27) നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കല്ലമ്പലം ഡബ്ളൂൺ ബാറിന് മുൻവശത്ത് പ്രതിയും മറ്റൊരാളും മദ്യ ലഹരിയിൽ പരസ്പരം അടികൂടിയതിനെ തുടർന്ന് ഇവരെ പോലീസ് കല്ലമ്പലം സ്‌റ്റേഷനിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ പരിശോധന നടത്തുന്നതിലേയ്ക്കായി കൊണ്ട് പോകാൻ ശ്രമിച്ച സമയം പോലീസ് സ്റ്റേഷന് മുൻവശത്ത് ഉണ്ടായിരുന്ന ഡിപ്പാർട്ട്മെൻറ് വാഹനം പ്രതി അടിച്ചു തകർക്കുകയായിരുന്നു. വാഹനത്തിന് 7000 രൂപയോളം നാശനഷ്ട്ടമുണ്ടായി.പ്രതിയെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ് പെടുത്തി അറസ്റ്റ് ചെയ്തു. കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫറോസ് .ഐ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയരാജ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ മദനൻ, സുബിൻ, വിഷ്ണു, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.