അഞ്ചുതെങ്ങിൽ കുരുന്നുകളെ വെള്ളക്കെട്ടിലിരുത്തിയുള്ള സ്പെഷ്യൽ ട്യൂഷനെതിരെ ചൈൽഡ് ലൈനിന് പരാതി. അഞ്ചുതെങ്ങ് കായിക്കര കോവിൽതോട്ടത്തെ സ്വകാര്യ വ്യക്തി വീട്ടിൽ നടത്തിവരുന്ന സ്പെഷ്യൽ ട്യൂഷനിലാണ് കുട്ടികളെ വെള്ളക്കെട്ടിലിരുത്തി ക്ലാസ്സ് നടത്തിയതായ് പരാതി ഉയർന്നിരിക്കുന്നത്.
കടുത്ത മഴയെ തുടർന്ന് അഞ്ചുതെങ്ങിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ശക്തമായ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പ് നിലനിൽക്കുമ്പോഴാണ് കുട്ടികളെ കുട്ടികളെ സ്പെഷ്യൽ ട്യൂഷനെത്തിച്ച് വെള്ളക്കെട്ടിൽ ക്ലാസ്സ് നടത്തി ചിത്രങ്ങൾ നവമധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതും.
ഇന്ന് രാവിലെ 7:30 തോടെയാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ സ്വകാര്യ വ്യക്തിയുടെ അനധികൃത മതിൽ നിർമ്മാണം കാരണമാണ് ഈ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായതെന്നും അധികൃതർ ഇടപെട്ട് ഈ വിഷയത്തിന് പരിഹാരം കാണുവാൻ ശ്രമിക്കാത്തതിനാലാണ് ചിത്രങ്ങൾ പൊതുജന ശ്രദ്ധയിൽ എത്തിച്ചതെന്നും സൂചനയുണ്ട്.
ഈ പ്രദേശത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിരവധിതവണ വസ്തുവിന്റെ ഉടമസ്ഥനുമായി ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ വസ്തുവിലേക്ക് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുവാൻ അനുവാദം നൽകാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.