മാലാ പാര്‍വതിക്ക് പിന്നാലെ രാജി നൽകി ശ്വേത മേനോനും കുക്കു പരമേശ്വരനും

ഇ മെയില്‍ വഴിയാണ് അമ്മ നേതൃത്വത്തിന് ഇരുവരും രാജിക്കത്ത് കൈമാറിയിട്ടുള്ളത്. ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും കഴിഞ്ഞദിവസം നടി മാലാ പാര്‍വതി രാജിവെച്ചിരുന്നു. ശ്വേതയും കുക്കു പരമേശ്വരനും രാജിവെക്കുമെന്ന് മാലാ പാര്‍വതി ഇന്നലെ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ മാലാപാര്‍വതിയുടെ അഭിപ്രായം തള്ളിക്കൊണ്ട് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു രംഗത്തെത്തിയിരുന്നു. ശ്വേതയും കുക്കു പരമേശ്വരനും അമ്മയ്‌ക്കൊപ്പമുണ്ടെന്നും, വിജയ് ബാബു വിഷയത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനത്തിനൊപ്പമാണ് അവരെന്നുമാണ് മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടത്.