സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ ആസിഫ് അലിക്ക് പരിക്ക്,ആശുപത്രിയിൽ

തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു.ഷൂട്ടിംഗ് തുടരാന്‍ ബുദ്ധിമുട്ടുന്ന വിധം വേദനയായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആസിഫ് അഭിനയിക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ആസിഫ് അലിക്ക് പരുക്കേറ്റത്.