പ്രതീക്ഷിച്ച വിധി,കിരണിന് പരമാവധി ശിക്ഷ കിട്ടുമെന്നും അച്ഛനും അമ്മയും

കൊല്ലം:വിസ്മയ കേസിൽ പ്രതീക്ഷിച്ച വിധിയെന്ന് വിസ്മയയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കേട്ട ശേഷം അച്ഛൻ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ട്, ഒരു കുട്ടിക്കും വിസ്മയയുടെ ഗതി വരരുതെന്ന് അമ്മ പറഞ്ഞു. വീട്ടിലിരുന്നാണ് അമ്മ വിധി കേട്ടത്.

അതേ സമയം കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കോടതി വിധി. കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. 323, 506 കുറ്റങ്ങള്‍ കോടതി പറ‍ഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷന്‍. പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.  സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയെന്ന് പ്രോസിക്യൂട്ടര്‍