_ പോലീസ്റ്റേഷനിൽ ആത്മഹത്യക് ശ്രമിച്ച പാലോട് സ്വദേശി മരിച്ചു_

ആര്യനാട്  പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ആൾ  മരിച്ചു. പാലോട്  പച്ച സ്വദേശി ഷൈജുവാണ്(47) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പെട്രോളൊഴിച്ച് തീകൊളുത്തിയ ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാൾ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി

. പാലോട് പച്ച സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്.  ഇയാൾ ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയെ കാണാനില്ല എന്നാണ് പരാതി നൽകിയത്. ഇയാൾ സമാന പരാതി കൊല്ലം പുത്തൂർ സ്റ്റേഷനിലും നൽകിയിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പൊകാൻ അനുവദിച്ചിരുന്നു. അന്ന് പുത്തൂർ സ്റ്റേഷനിലും ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ അനുനയിപ്പിച്ച് വിടുകയായിരുന്നു. അതിന് പിന്നാലെയാണ് ആര്യനാട് സ്റ്റേഷനിൽ പരാതി നൽകുന്നതും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഭാര്യയുടെ മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പെടെ കാണിച്ചു പരാതി നൽകാൻ എസ്ഐ പറഞ്ഞതോടെ ഷൈജു പുറത്തേക്കു പോയി...
തുടർന്ന്, ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തിരികെ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇത് കണ്ട് വനിതാ പൊലീസവിളിച്ചുപറഞ്ഞതു കേട്ട് എസ്ഐ എൽ.ഷീന സ്റ്റേഷന്റെ മുന്നിലേക്ക് എത്തിയ ഉടൻ സിഗരറ്റ് ലാംപ് കത്തിച്ച് ഷൈജു തീ കൊളുത്തി .

ഉടൻ തന്നെ പൊലീസുകാരും ചേർന്ന് ദേഹത്ത് വെള്ളമൊഴിച്ച് തീയണച്ച് ആശുപത്രിയിൽ എത്തിച്ചു. ഷൈജു മദ്യലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറയുന്നു.

കോട്ടാത്തല കൊഴുവൻപാറയ്ക്കു സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഷൈജു. ടാപ്പിങ് തൊഴിലാളിയായ ഷൈജു ഒപ്പം താമസിച്ചിരുന്ന കോട്ടയ്ക്കകം സ്വദേശിനിയായ യുവതിയെ ഞായറാഴ്ച്ച മുതൽ കാണാനില്ലെന്ന പരാതിയുമായാണ് പുത്തൂർ സ്റ്റേഷനിൽ എത്തുന്നത്.

എന്നാൽ, നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ നടപടി സാധ്യമല്ല എന്നുപറഞ്ഞ് മടക്കിയയച്ചുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സ്റ്റേഷന് മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ നടത്തിയ ശ്രമം കണ്ടുനിന്ന ആൾ ഓടിയെത്തി തടയുകയായിരുന്നു. ‌ഇതിനു ശേഷമാണ് ഷൈജു ആര്യനാ‌ട് സ്റ്റേഷനിൽ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

*ശ്രദ്ധിക്കുക : "*

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-662020