അഞ്ചുതെങ്ങ് താഴംപള്ളി ദേവാലയത്തിലെ കാണിയ്ക്ക വഞ്ചികൾ കുത്തിതുറന്ന് മോഷണം

അഞ്ചുതെങ്ങ്  താഴംപള്ളി  ദേവാലയത്തിലെ കാണിയ്ക്ക വഞ്ചികൾ കുത്തിതുറന്ന് മോഷണം. അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖത്തിന് സമീപത്തെ താഴംപള്ളി  ദേവാലയത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മോഷണം നടന്നത്.

പുലർച്ചയോടെ ദേവലായത്തിലെ രണ്ടോളം കാണിക്കവഞ്ചികൾ കുത്തിതുറന്നത് ശ്രദ്ധയിൽപ്പെട്ടത്,   ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കമ്മറ്റി അംഗങ്ങൾ അറിയിച്ചു.

അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘത്തെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ക്യാമറകളടക്കം പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.