ദുബായ്:കുടുംബത്തിനൊപ്പം അവധി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് മലയാളി നഴ്സ് മരിച്ചു.പെരുമ്പാവൂർ കൂവപ്പടി തോട്ടുവ ഇടശ്ശേരി ടിന്റു പോള്‍ (36) ആണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പരുക്കേറ്റു.
മെയ് മൂന്നിന് ജബല്‍ ജെയ്‌സ് പര്‍വത നിരയില്‍ വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഭര്‍ത്താവ് കൃപ ശങ്കര്‍ മക്കളായ ക്രിതിന്‍ ശങ്കര്‍, ആദിന്‍ ശങ്കര്‍, ഭര്‍തൃമാതാവ് എന്നിവര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്. നട്ടെല്ലിന് പരുക്കേറ്റ കൃപ ശങ്കറും ക്രിതിനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. റാസല്‍ ഖൈമയിലെ അല്‍ ഹംറയിലെ ആര്‍എകെ ഹോസ്പിറ്റല്‍ ക്ലിനിക്കിലെ നഴ്‌സാണ് ടിന്റു.