കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് ഫറോക്ക് കൊളത്തറ റഹ്മാൻ ബസാറിന് സമീപം അരീക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

റഹ്മാൻ ബസാർ പൂവ്വങ്ങൽ സതീഷ് കുമാറിൻ്റെയും സിന്ധുവിൻ്റെയും മകൻ സംഗീത് (15) ആണ് മരിച്ചത്. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.