ആറ്റിങ്ങൽ: നഗരസഭ ഹെൽത്ത് വിഭാഗം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയതും മനുഷ്യോപയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുക്കുകയും ന്യൂനതകൾ കണ്ടെത്തുകയും ചെയ്തു.
ആലംകോട് പ്രവർത്തിക്കുന്ന ഹോട്ടൽ മുഗൾദർബാർ, ഇർഷാദ് ഫാസ്റ്റ് ഫുഡ് ആറ്റിങ്ങൽ മാമത്ത് പ്രവർത്തിക്കുന്ന മെക്സിക്കൻ ഗ്രീൽ, ഹോട്ടൽ നാഗേഷ് എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ആഹാരസാധനങ്ങൾ ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് വിഭാഗം പിടിച്ചെടുത്തത്.
പഴകിയ ആഹാരസാധനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച സ്ഥാപനങ്ങളിലെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് വിഭാഗം അധികൃതർ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങളിൽ ന്യൂനതകൾ കണ്ടെത്തിയിറ്റുണ്ട്. ഈ സ്ഥാപനങ്ങൾക്ക് ശുചിത്വനിലവാരം മെച്ചപ്പെടുത്തുന്നതിന് നോട്ടീസ് നൽകുന്നതിനുള്ള നടപടിയും സ്ഥീകരിച്ചു. പരിശോധന നടത്തിയ ഹോട്ടലുകളിൽ എല്ലാം തന്നെ നിരോധിച്ച പ്ലസാറ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വരുന്നതായിശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.പരിശോധനയിൽ ആറ്റിങ്ങൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ് , നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ, ഹെൽത്ത്ഇൻസ്പെക്ടർ മനോജ്.എസ്.എസ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മയിൽ എന്നിവർ പങ്കെടുത്തു.