കൊച്ചി:നൂറു ശതമാനം ആത്മവിശ്വാസമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്.സിക്സ് അടിച്ച് ജയിക്കും, കോട്ടകള്‍ തകരുമെന്നും ജോ ജോസഫ് പറഞ്ഞു.അതേ സമയം”ജനം അംഗീകരിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്.”പിടിയുടെ ആത്മാവ് ഒപ്പമുണ്ട്, പ്രകൃതിപോലും അനുകൂലമാണ്. പാലാരിവട്ടം ബൂത്തില്‍ ഉമ തോമസ് വോട്ട് രേഖപ്പെടുത്തി.”
തൃക്കാക്കര മണ്ഡലത്തിൽ രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു.”1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. . വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.