വെഞ്ഞാറമൂട്: കേരള പോലീസ് അസോസിയേഷൻ 37-മത് റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ ജനമൈത്രി ഹാളിൽ വച്ച് പിരപ്പൻകോട് സെന്റ് ജോൺസ് കമ്മ്യൂണിറ്റി ആശുപത്രിയുടെയും വെഞ്ഞാറമൂട് മാർക്കറ്റ് റോഡിൽ പ്രവർത്തി ക്കുന്ന ക്ലാസ്സിക്ക് ഹോമിയോ ഹോസ്പിറ്റലിന്റെയും വിദഗ്ദ സഹായത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം വെഞ്ഞാറമൂട് ഐഎസ്എച്ച്ഒ സൈജുനാഥ് വി ഉദ്ഘാടനം ചെയ്തു. റൂറൽ നിർവാഹകസമിതി അംഗം സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സുജീഷ് എസ് സ്വാഗതം പറഞ്ഞു.വെഞ്ഞാറമൂട് സബ് ഇൻസ്പെക്ടർ വിനീഷ് വി എസ്,ജനമൈത്രി സിആർഒ ഷജിൻ എ, സെന്റ് ജോൺസ് ആശുപത്രി പിആർഒ അജയ് കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം വൈശാഖൻ സതീഷൻ പരിപാടിയിൽ നന്ദിയും രേഖപ്പെടുത്തി.