ചെമ്മരുതിയിൽ ചാവടിമുക്കിൽ മൂന്ന് ദിവസം മുൻപാണ് ഷാലു (37) എന്ന യുവതിക്ക് കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റത്. ഷാലുവിന്റെ അമ്മയുടെ സഹോദരൻ ആണ് വെട്ടിയത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന യുവതി ഉച്ചയോടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവേ ആണ് മാമൻ കൂടിയ ഇഞ്ചി അനിൽ എന്ന് വിളിപ്പേരുള്ള അനിൽ
ഷാലുവിനെ തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു. വിവരം ബന്ധുക്കൾ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി അനിലിനെ കീഴടക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പാരിപ്പള്ളി മെഡിക്കൽ കേളേജിൽ എത്തിച്ച യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും പിന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.അതീവ ഗുരുതരമായി തുടരുകയായിരുന്ന ഷാലു കുറച്ച് മുൻപ് മരണപ്പെട്ടതായി പോലീസ് അറിയിച്ചു.
യുവതിയുടെ ഭർത്താവ് വിദേശത്ത് ആണ്. രണ്ട് ആൺ കുട്ടികൾ ആണ് ഷാലുവിന്.