കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു,പന്ത്രണ്ട് പേർക്ക് പരിക്ക്

തൃശ്ശൂർ: വടക്കാഞ്ചേരി അകമലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്12 പേർക്ക് പരിക്കേറ്റു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല.പരിക്കേറ്റവരെ വടക്കാഞ്ചേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്രസയിലെ കുട്ടികള്‍ ഉല്ലാസയാത്രക്ക് പോയ ബസ് ആണ് അപകടത്തിൽ പെട്ടത്.കുട്ടികളും വലിയവരും അടക്കം 12 പേര്‍ ആണ് അപകടത്തില്‍ പെട്ട ബസില്‍ യാത്ര ചെയ്തിരുന്നത്.