ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നഗരൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നഗരൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിജയലക്ഷ്മി സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സ്മിതയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ശ്രീ ഗിരി കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പച്ചക്കറി തൈകളുടെ വിതരണം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ശ്രീജ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. മുതിർന്ന കർഷകനും കാർഷിക വികസന സമിതി അംഗവുമായ വാസുദേവ് കുറുപ്പ് അവർകൾ പച്ചക്കറി വിത്ത് വിതരണം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ ഇബ്രാഹിംകുട്ടി തരിശ്നിലത്തിൽ കൃഷിയിറക്കിയ മാതൃകാ കർഷകൻ സനൽ ടി ടി യെ ആദരിച്ചു. കൃഷി ഓഫീസർ ശ്രീമതി റോഷനാ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ശ്രീ രഘു, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഷീബ, എൻ ആർ ജി എസ് അസിസ്റ്റൻറ് എൻജിനീയർ ശ്രീ ഹരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി അസിസ്റ്റൻറ് ശ്രീമതി സിമിന നന്ദി ആശംസിച്ചു.