കാണാതായ നിലമേൽ കൈതോട് സ്വദേശിയായ കുട്ടിയെ തമിഴ്നാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

നിലമേൽ: കൊല്ലം നിലമേൽ കൈതോട്  സ്വദേശിയായ 12 വയസുകാരനെ തമിഴ്നാട്ടിലെ നാഗർകോവിലിൽ മരിച്ച നിലയിൽ കണ്ടെത്തി.നിലമേൽ കൈതോടു  പേഴുവിളയിൽൽ നജീബിന്റെ മകൻ ആദിൽ മുഹമ്മദ്(12)ആണ് മരണപ്പെട്ടത്.ആദിലിന്റെ മാതാവിന്റെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞദിവസം കുട്ടിയെ കാണാതായത്. തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചടയമംഗലം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി  നജീം പേഴുവിളയുടെ മകനാണ് മരണപ്പെട്ട ആദിൽ. സംസ്ക്കാരം വൈകുന്നേരം വേയ്ക്കൽ മുസ്‌ലിം ജമാ അത്തിൽ നടക്കും.