തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കില്ല

കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കില്ല.ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. ട്വന്റി 20യും മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

അടുത്ത നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ഉപതെരഞ്ഞടുപ്പില്‍ ആരെയാണ് പിന്തുണയ്ക്കുകയയെന്ന കാര്യത്തില്‍ ആലോചിച്ച്‌ തീരുമാനിക്കും. പാര്‍ട്ടി അധികാരത്തിലില്ലാത്ത സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന കീഴ് വഴക്കം പാര്‍ട്ടിക്കില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞടുപ്പാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാര്‍ട്ടി നടത്തിയ സര്‍വേയില്‍ ജനവികാരം അനകൂലമാണെന്ന് പിസി സിറിയക് പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ട്വന്റി ട്വന്റിയുമായുള്ള സഖ്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും.