ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർ ഒന്നാംപാലം - റാത്തിക്കൽ പ്രശ്ന ബാധിത സ്ഥലങ്ങൾ സന്ദർശിച്ചു.

ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർ ഒന്നാംപാലം - റാത്തിക്കൽ പ്രശ്ന ബാധിത സ്ഥലം സന്ദർശിച്ചു. ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എ ഇ,കരാർകാരൻ തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥ പരിശോധന സംഘമായിരുന്നു.
സന്ദർശനവേളയിൽ ദുരന്തമേഖലയിൽ അടിയന്തിരമായി ചെയ്യേണ്ട ആവശ്യങ്ങൾ  നിർദ്ദേശിക്കുകയുണ്ടായി.

റാത്തിക്കൽ പള്ളിക്ക് സംരക്ഷഭിത്തിയും അതിനോട് ചേർന്ന് പള്ളി മുതൽ റാത്തിക്കൽ ജംഗഷൻ വരെ കോൾക്രീറ്റ് ഓട നിർമ്മിക്കണം. മൗണ്ട്- റേഷൻകട റോഡിൽനിന്ന് മഴ സമയത്തുള്ള വെള്ളo ഒഴുക്ക്  (സ്ഥിരമായത്) ആറിലേക്ക് വിടുന്നതിനുള്ള സജ്ജീകരണം. 

യാത്രാസൗകര്യം പുനരാരംഭിക്കുന്നതിന് വേണ്ട താൽക്കാലിക നടപടി ചെയ്യുക.
റാത്തിക്കൽ ജംഗ്ഷനിലും റേഷൻകട ഭാഗത്തും അപായ സൂചനാ ബോർഡ്കൾ സ്ഥാപിക്കാനും നിർദേശിച്ചു.

ഇതിനായി, റാത്തിക്കൽ മുതൽ അഞ്ചുതെങ്ങ് ഒന്നാംപാലംവരെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 
കിഫ്‌ബിയിൽ നിന്ന് 17 കോടിരൂപ അനുവധിച്ചിട്ടുണ്ട്.