പാലക്കാട് - കുളപ്പുള്ളി പാതയിൽ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. സുഹൃത്തുക്കളെ കണ്ട ശേഷം പാലപ്പുറത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഷാജഹാൻ. സാരമായ പരുക്കുകളോടെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ രണ്ടരയോടെ മരിച്ചു. മറ്റൊരു ബൈക്ക് കൂടി ഇതേ അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാരൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനു സമീപം പാതയോരത്തു പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു ഷാജഹാൻ. പാലക്കാട്- കുളപ്പുള്ളി പാതയിൽ ചൊവ്വാഴ്ച രാത്രി പാലപ്പുറത്തു പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ചു തോട്ടക്കര പൂളയ്ക്കാപറമ്പ് സ്വദേശിയായ യുവാവും മരിച്ചിരുന്നു.