സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കി

മലപ്പുറം: മഞ്ചേരിയിൽ നിന്ന് കേരളത്തിന് സന്തോഷ പെരുന്നാൾ ആഘോഷിക്കാനുള്ള കിരീടം.ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം കേരളത്തിന്. ഷൂട്ടൗട്ടിൽ ബംഗാളിനെ 5- 4 എന്ന സ്കോറിന് തോൽപ്പിച്ചു. സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഏഴാം കിരീടം ആണ്.

പയ്യനാട് സ്റ്റേഡിയത്തിലെ 27000 വരുന്ന കാണികൾ ആവേശത്തിമിർപ്പിൽ.