ബിനുവിനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടൊരുക്കി ഛത്രപതി സോഷ്യൽ മീഡിയ കൂട്ടായ്മ.

അഞ്ചുതെങ്ങ് സ്വദേശി ബിനുവിനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടൊരുക്കി ഛത്രപതി സോഷ്യൽ മീഡിയ കൂട്ടായ്മ.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് (പുത്തൻനട) വയലിൽ വീട്ടിൽ ബിനുവിന്റെയും കുടുംബത്തിന്റെയും വർഷങ്ങളായുള്ള ദുരിത ജീവിതത്തിനാണ് ഇതോടെ അറുതിയായിരിക്കുന്നത്.

മേൽക്കുരയും ചുവരുകളും തകർന്ന വീട്ടിലെ അടച്ചുറപ്പില്ലാത്ത മുറികളിലായിരുന്നു വർഷങ്ങളായി ബിനുവും പെൺമക്കൾ അടങ്ങുന്ന ചെറു കുടുംബവും നരക ജീവിതം നയിച്ചു പോന്നിരുന്നത്, തകർന്ന വീടിന്റെ അവസ്ഥ നിരവധി തവനെ ബന്ധപ്പെട്ട അധികൃതരെ  ധരിപ്പിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല, അംഗവൈകല്യമുള്ള ബിനു മാർബിൾ ടൈൽസ് ജോലികൾക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. അതിനാൽ തന്നെ തന്റെ തുശ്ചമായ കൂലിയിൽ നിന്ന് ഒന്നും തന്നെ മിച്ചം പിടിയ്ക്കുവാൻ സാധിച്ചിരുന്നില്ല.

ഇതോടെയാണ് സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ഛത്രപതി സോഷ്യൽ മീഡിയ കൂട്ടായ്മ ബിനുവിന്റെ വീട് അറ്റകുറ്റപ്പണികൾ തീർത്ത് അടച്ചുറപ്പുള്ളതാക്കി തീർക്കുവാൻ മുന്നിട്ടു വന്നത്.

തുടർന്ന് കൂട്ടയ്മയിൽ അംഗങ്ങളായവരുടെ സഹകരണത്തോടെ ആഴ്ചകൾക്കുള്ളിൽ വീടിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് നൽകുകയായിരുന്നു.