ഇന്നലെ വൈകുന്നേരത്തോടെ കിളിമാനൂരിൽ ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും നിരവധി മരങ്ങൾ കടപുഴകുകയും, കിളിമാനൂർ ഇലട്രിക്കൽ സെഷൻ പരിധിയിൽ ഒൻപതോളം ഇലക്ട്രിക് പോസ്റ്റുകൾ മരങ്ങൾ വീണ് ഒടിഞ്ഞ് തകരുകയും ചെയ്തു.

ഇന്നലെ വൈകുന്നേരത്തോടെ കിളിമാനൂരിൽ ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും നിരവധി മരങ്ങൾ കടപുഴകുകയും, കിളിമാനൂർ ഇലട്രിക്കൽ സെഷൻ പരിധിയിൽ ഒൻപതോളം ഇലക്ട്രിക് പോസ്റ്റുകൾ മരങ്ങൾ വീണ് ഒടിഞ്ഞ് തകരുകയും ചെയ്തു.
കിളിമാനൂരിൽ  വൈദ്യുതി ബന്ധം തകരാറിലായി . വൈദ്യുതി പലസ്ഥലങ്ങളിൽ നിലച്ചിരിക്കുകയാണ്  റോഡിനു കുറുകെ വീണ മരങ്ങൾ ഫയർ ഫോഴ്‌സും, KSEB ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റിയെങ്കിലും പോസ്റ്റുകളും, ലൈനുകളും റോഡിനുകുറുകെ കിടക്കുന്നതിനാൽ മിക്ക ഇടറോഡുകളിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. KSEB ജീവനക്കാർ പരമാവധി വൈദ്യുതി എത്തിക്കാൻ ശ്രമം നടത്തുകയാണ്. കടമ്പാട്ടുകോണം മഞ്ഞപ്പാറ, തൊളിക്കുഴി അടയമൺ വടക്കേകൊണം പുല്ലയിൽ, വർത്തൂർ  തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നാശനഷ്ട്ടങ്ങൾ സംഭവിച്ചിരിക്കുന്നത്.