അമോണിയ സാന്നിധ്യം : വർക്കല പുന്നമൂട് ചന്തയിൽ നിന്ന് മത്സ്യം പിടിച്ചെടുത്തു.

വർക്കല നഗരസഭ ആരോഗ്യവിഭാഗവും,
ഭക്ഷ്യസുരക്ഷാവകുപ്പും
സംയുക്തമായി പുന്നമൂട് പബ്ലിക് മാർക്കറ്റിൽ പരിശോധന നടത്തി. മാർക്കറ്റിൽ നിന്ന്
സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയമായ രാസപരിശോധന നടത്തുന്നതിലേയ്ക്കായി
സജ്ജമാക്കിയിരുന്ന വാഹനത്തിൽ എത്തിച്ച് പരിശോധന നടത്തി കേടായതും
അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയ 40 കിലോയോളം വരുന്ന ചൂര, വാള,
പാര എന്നീ ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ പിടിച്ചെടുത്തു.

കുറ്റക്കാർക്കെതിരെ
നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് പരിശോധനയിൽ പങ്കെടുത്ത
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ഡോ.പ്രവീൺ, ഡോ.ജിഷാ രാജ്, ഡോ.ധന്യ
ശ്രീവത്സൻ എന്നിവർ അറിയിച്ചു. നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത്
ഇൻസ്പെക്ടർ ശ്രീ.ബിജു.എസ്, ജെ.എച്ച്.ഐമാരായ അനീഷ്.എസ്.ആർ,
സോണി.എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും
പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.