വക്കം ഖാദറിന്റെ സ്മരണാർത്ഥം ആറ്റിങ്ങൽ മുതൽ വർക്കലവരെ മാന്ത്രിക സന്ദേശയാത്രയുമായ് മജീഷ്യൻ ഹാരിസ് താഹ.

ധീര വിപ്ലവകാരിയുടെ നൂറ്റിഅഞ്ചാം ജന്മദിനത്തോട് അനുബന്ധിച്ചാണ്‌ പ്രശസ്ത മജീഷ്യൻ ഹാരിസ് താഹ മാന്ത്രിക സന്ദേശ യാത്ര സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഭാഗമായി 2022 മെയ്‌ 24 വൈകുന്നേരെ മൂന്ന് മണിയ്ക്ക് ആറ്റിങ്ങൽ മുതൽ വർക്കല വഴി വക്കത്തേക്ക് കണ്ണുകൾ മൂടിക്കെട്ടി തുറന്ന ജീപ്പ് ഓടിച്ചുകൊണ്ടാണ് മാന്ത്രിക സന്ദേശ യാത്ര ഒരുക്കുന്നത്.

വക്കം ഖാദറിനെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി "ചരിത്ര പുരുഷനെ ഓർക്കാൻ ഒരു വിസ്മയ കാഴ്ച" എന്ന പേരിൽ  മാജിക്കൽ ക്യാംപെയ്നും മജീഷ്യൻ ഹാരിസ് താഹ നടത്തിവരുന്നുണ്ട്. ഇതിനോടകം 1500 ൽ പരം വേദികളിൽ അദ്ദേഹം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഇദ്ദേഹത്തോടൊപ്പം  മാജിക് അവതരിപ്പിച്ചിട്ടുണ്ട്.