കിളിമാനൂർ എൻജിനീയറിങ് കോളേജിൽ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് മറിഞ്ഞു

തേഞ്ഞിപ്പലം പാണമ്പ്രയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്

തേഞ്ഞിപ്പലം: ദേശീയപാത ചേളാരി പാണമ്പ്രയിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ കയറി നിയന്ത്രണം വിട്ടു മറിഞ്ഞു പത്തോളം പേർക്ക് പരുക്ക്.

കിളിമാനൂർ എൻജിനീയറിങ് കോളേജിൽ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോവുന്ന സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ട് മറിഞ്ഞത്. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം.പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിയും എത്തിച്ചു ചികിൽസ തേടി.

ആരുടെയും പരുക്ക് ഗുരുതരമല്ല.അപകടത്തിൽ പെട്ട ബസ് ക്രെയിൻ എത്തിച്ചു ഉയർത്തി.

അപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ മേഖലയാണ് ദേശീയപാതയിലെ പാണമ്പ്ര വളവ്. സിനിമ നടൻ ജഗതി ശ്രീകുമാർ വർഷങ്ങൾക്ക് മുന്നെ അപകടത്തിൽ പെട്ടത് ഇവിടെ വെച്ചാണ്.