തിങ്കളാഴ്ച രാത്രി 11.30ന് വഴുതക്കാട് ശ്രീമൂലം ക്ലബ്ബിനു സമീപമായിരുന്നു അപകടമുണ്ടായത്. വലംകയ്യന്‍ ബാറ്ററും മീഡിയം പേസറുമായിരുന്നു ദീപന്‍രാജ്. അണ്ടര്‍ 15, 17 വിഭാഗങ്ങളില്‍ കേരളത്തിനായി ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2007-08 സീസണില്‍ കേരള ജൂനിയര്‍ ടീമില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി. അണ്ടര്‍ 17 ടീമിലെ മികച്ച ഓള്‍റൗണ്ടറായിരുന്നു.
സുഹൃത്തിനൊപ്പം ദീപന്‍ വഴുതക്കാട് ഭാഗത്തേക്ക് വരുമ്ബോഴാണ് അപകടമുണ്ടായത്. മുന്‍പില്‍ പോയ ബൈക്ക് സിഗ്നലിടാതെ തിരിഞ്ഞപ്പോള്‍ അതില്‍ ഇടിച്ച് വീഴുകയായിരുന്നു. ദീപന്‍രാജിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.