*പാലോട്:* പാലോട് പോലീസ് സ്റ്റേഷൻ ക്രൈം 80/2022 സ്ത്രീ പീഢന കേസ്സിലുള്ള പ്രതിയും ബഹുമാനപ്പെട്ട നെടുമങ്ങാട് ഫോറസ്റ്റ് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന പെരിങ്ങമ്മല വില്ലേജിൽ കരിമൺകോട് തടത്തരികത്ത് വീട്ടിൽ ചന്ദ്രൻ പിള്ള മകൻ ശരത് ചന്ദ്ര പ്രസാദിനെ ടിയാന്റെ വീട്ടിൽ വന്നിട്ടുള്ളതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പാലോട് SHO ഷാജി മോൻ സാറിന്റെ നിർദ്ദേശാനുസരണം SI നിസ്സാറുദ്ദീന്റെ നേതൃത്വത്തിൽ GASI അനിൽ, SCPO ബിജു , CPO വിനീത് എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്തു . ടിയാനെതിരേ നെടുമങ്ങാട് കോടതിയിൽ മറ്റൊരു വാറണ്ടും നിലവിലുണ്ട്. മുമ്പ് പലതവണ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ടിയാൻ പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിട്ടുള്ളതാണ്.