തിരുവനന്തപുരംഅമ്പലമുക്കിൽ ലിഫ്റ്റ് തല കുടുങ്ങിയുവാവിന് ദാരുണാന്ത്യം.

തിരുവനന്തപുരം: തിരുവനന്തപുരം
അമ്പലമുക്കിൽ ലിഫ്റ്റ് തല കുടുങ്ങി
യുവാവിന് ദാരുണാന്ത്യം. എകെപി
സാനിറ്ററി സ്റ്റോർ ജീവനക്കാരനായ
സതീഷ് കുമാറാണ് മരിച്ചത്. നേമം
സ്വദേശിയായ സതീഷ്
കുറേ വർഷമായി
ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
സാധനങ്ങൾ കൊണ്ടുപോകാൻ
ഉപയോഗിക്കുന്ന ലിഫ്റ്റിൽ തല
കുടുങ്ങിയായിരുന്നു മരണം. ലിഫ്റ്റിന്റെ
വാതിലിനിടയിൽ സതീഷ് കുടുങ്ങുന്നത്
കണ്ട മറ്റ് ജീവനക്കാർ ബഹളംവെച്ചു.
എന്നാൽ ലിഫ്റ്റിൽ നിന്ന് യുവാവിനെ
പുറത്തെടുക്കാൻ ഇവർക്ക് സാധിച്ചില്ല.
തുടർന്ന് ഫയർ ഫോഴ്സ് എത്തി
സതീഷിനെ ലിറ്റിൽ നിന്നും
പുറത്തെടുക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ സതീഷിനെ ഉടൻ തന്നെ
പേരൂർക്കട ജില്ലാ
ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും
വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു