കളഞ്ഞുകിട്ടിയ സ്വർണ്ണം തിരികെ നൽകി പത്താംകല്ല് സ്വദേശി ബിസ്മി ജമാൽ...

ഇന്നലെ രാത്രി നെടുമങ്ങാട്  റാണി തീയറ്ററിൽ കുടുംബത്തോടൊപ്പം സിനിമ കണ്ട് ഇറങ്ങവേയാണ് തീയറ്ററിൽ നിന്ന് ഒരു പവനിലധികം തൂക്കമുള്ള സ്വർണ്ണ കൈ ചെയിൻ തറയിൽ കിടന്ന് ബിസ്മി ജമാലിന് ലഭിക്കുന്നത്... ഉടൻ തന്നെ തീയറ്റർ ഓഫീസിലും, പോലീസ് സ്റ്റേഷനിലും അറിയിച്ചു... ചെയിൻ നഷ്ട്ടപ്പെട്ട അഭിലാഷ് ഇന്ന് രാവിലെ തീയറ്ററിലെത്തി വിഷയം പറഞ്ഞപ്പോഴാണ് ചെയിൻ കിട്ടിയിട്ടുണ്ട് എന്നും   നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു എന്നും മനസ്സിലാകുന്നത്..ഇന്ന് രാവിലെ നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടറുടെയും നഗരസഭ കൗൺസിലർ ഷമീറിൻ്റേയും സാനിധ്യത്തിൽ ചെയിനിൻ്റെ ഉടമ അഭിലാഷിന് കൈമാറി.. അഭിലാഷ് വെള്ളനാട് ഫാൻസി നടത്തി വരുന്നു. നെടുമങ്ങാട് റോജ സിൽക്സിലെ ജീവനക്കാരനാണ് പത്താംകല്ല് സ്വദേശി  ബിസ്മി ജമാൽ.. ഇത്തരം ചെറുപ്പക്കാർ നാടിന് തന്നെ മാതൃകയാണെന്ന് നെടുമങ്ങാട് Cl സന്തോഷ് കുമാർ പറഞ്ഞു...