അന്യ സംസ്ഥാനത്തു നിന്നും അവധി ആഘോഷിക്കാൻ വന്ന മലയാളി വ്യവസായിയെ കാറിൽ നിന്നും കടത്തിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച് സ്വർണ്ണവും പണവും കവർച്ചചെയ്ത കേസിലെ മുഴുവൻ പ്രതികളെയും വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 13 രാത്രി 8 30 ഓടെയായിരുന്നു കേസിനു ആസ്പദമായ സംഭവം .
ഗുജറാത്തിൽ നിന്നും നാട്ടിൽ അവധിക്ക് എത്തിയ മോഹന പണിക്കർ ക്ഷേത്രത്തിൽ നൽകുന്നതിനുവേണ്ടി പൂജ സാധനങ്ങളുമായി വെഞ്ഞാറമൂട് നിന്നും വെള്ളാഞ്ചിറ യിലേക്ക് പോകുമ്പോൾ വെള്ളാഞ്ചിറക്ക് സമീപത്തുവച്ച് ഇന്നോവ കാറിൽ പിന്തുടരുകയായിരുന്ന ആറംഗസംഘം മോഹന പണിക്കരുടെ വാഹനത്തെ ക്രോസ്സ് ചെയ്തു നിർത്തുകയും . താങ്കളുടെ വാഹനത്തിന്റെ ടയർ പൊട്ടി ഇറങ്ങി നോക്കൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു . തുടർന്ന് മോഹന പണിക്കർ കാറിൽ നിന്നും ഇറങ്ങി നോക്കുന്ന സമയം മോഷ്ടാക്കൾ ചാടി വീഴുകയും ഇന്നോവ കാറിലേക്ക് വലിച്ചു കയറ്റുകയും ചെയ്തു . ശേഷം മോഹന പണിക്കരെ കാറിന്റെ സീറ്റിൽ കമിഴ്ത്തി കിടത്തിയശേഷം ക്രൂരമായി മർദ്ദിക്കുകയും വായിൽ തുണി തിരുകി കയറ്റി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു . കയ്യിലുള്ള സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയും . പോലീസിനോട് പറഞ്ഞാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു . ആരോടും പറയില്ല എന്റെ ജീവൻ മാത്രം മതി എന്ന് പറഞ്ഞ മോഹന പണിക്കരെ വാഹനത്തിൽ നിന്നും തള്ളിയിട്ട് മോഷ്ടാക്കൾ കടന്നുകളഞ്ഞു. പിറ്റേദിവസം രാവിലെ നെടുമങ്ങാട് ഡി. വൈ.എസ്. പി യുടെയും സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ യും സഹായത്തോടെ പനവൂർ വാഴൂർ വിളയിൽ വീട്ടിൽ നാസി( 43) പനവൂർ എംഎം ഹൗസിൽ റാഷിദ് (31) എന്നിവരെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു . എന്റ വെഞ്ഞാറമൂട് വാർത്തകൾ .
ഈ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ശാസ്ത്രീയ അന്വേഷണം നടത്തിയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വക്കം നിലയ്ക്ക മുക്ക് പുതുവൽ വിള വീട്ടിൽ വട്ടപ്പള്ളി എന്ന് വിളിക്കുന്ന ഷിബു (35) കരവാരം അയ്യപ്പൻ കോണം സലീന മൻസിലിൽ നസീർ (39) കടയ്ക്കാവൂർ കൊച്ചു പാലം ആർബി ഭവനിൽ രാജേഷ് (35) പനവൂർ കരിക്കുഴി തടത്തരികത്തു വീട്ടിൽ സജീർ (42 ) എന്നീ
നാലു പ്രതികളെ കൂടി ഇന്ന് ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥ്, സബ് ഇൻസ്പെക്ടർ മാരായ ബിനീഷ് , മനോജ്, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ ഷിജു,അനൂപ്, ദിലീപ്, പോലീസ് ഉദ്യോഗസ്ഥരായ അഷ്റഫ്, സജീർ, ഗോപൻ, ഷിബു,റാഫി എന്നിവർ അടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തു.. ഇതോടെ സംഭവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.....