തെളിനീർ ഒഴുകും നവകേരളം പദ്ധതി : അഴൂർ ഗ്രാമ പഞ്ചായത്തിൽ വിളംമ്പര ജാഥ സംഘടിപ്പിച്ചു.

തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായ അഴൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജല നടത്തവുമായി ബന്ധപ്പെട്ട് വിളംമ്പര ജാഥ നടത്തി. മുട്ടപ്പലം ആൽത്തറമൂട്ടിൽ നിന്നും ആരംഭിച്ച വിളംമ്പര ജാഥ മുട്ടപ്പലം നാരങ്ങാവട്ടം തോടിന്റെ കരയിലൂടെ മുടപുരം തെങ്ങുംവിള ഏലാ തോട്ടിന്റെ ഭാഗം വരെ വിളംമ്പര ജാഥ നടത്തി. ജലസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എസ്.വി. അനിലാൽ സ്വാഗതം പറഞ്ഞു.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ ജി.വിജയകുമാരി, പഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൻ ആർ. അംബിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗാ അനി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനിൽ കുമാർനാഗർ നട, ലീസി ജയൻ, ഷീജ.ബി, കെ.സിന്ധു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.എസ്. ചന്ദ്രബാബു, രാമകൃഷ്ണൻ, രഘുനാഥൻ നായർ, എസ്. രാധാകൃഷ്ണൻ, അഴൂർ വിജയൻ, രാജേഷ്, സുരേഷ് കുമാർ, അനീഷ്, ഷിബു, ബിജു, ബിനു, റിനു ബിന്ദു പങ്കെടുത്തു.