അമ്മമാർക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നൽകി കിളിമാനൂർ ആർ. ആർ.വി ഗേൾസിലെ കൈറ്റ്സ് വിദ്യാർഥിനികൾ ശ്രദ്ധേയരാകുന്നു

സൈബർ സുരക്ഷയെപ്പറ്റിയും സൈബറിടങ്ങളിലെ ചതിക്കുഴികളിൽ നിന്നും സ്വന്തം മക്കളെ രക്ഷിക്കാൻ അമ്മമാരെ പ്രാപ്തരാക്കാനുള്ള ബോധവൽക്കരണ ക്ലാസ്സ് നൽകി കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സമൂഹത്തിന് മാതൃക ആകുന്നു.കേരളത്തിലെ 3 ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്ന സർക്കാർ പദ്ധതിയായ "അമ്മ അറിയാൻ" ന്റെ ഭാഗമായാണ് കുട്ടികൾ ക്ലാസ്സെടുത്തത്. പരിപാടിയുടെ ഉദ്ഘാടനം ബഹു വൈസ് പ്രിൻസിപ്പാൾ ശ്രീമതി.ജ്യോതി.എസ് നിർവഹിച്ചു.