തൊണ്ടിപറമ്പിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, ഇവരുടെ കുട്ടി എന്നിവരാണ് മരിച്ചത്. മുഹമ്മദാണ് സ്‌ഫോടനം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
മാമ്പുഴ സ്വദേശിയായ മുഹമ്മദ് കൊണ്ടിപ്പറമ്പിലെ ഭാര്യവീട്ടിലെത്തി ഭാര്യ ജാസ്മിനെയും രണ്ടു മക്കളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തിയതെന്നാണ് പ്രാഥമിക വിവരം.മുഹമ്മദ് പൊള്ളലേറ്റ ശേഷം സമീപത്തെ കിണറ്റിൽ ചാടിയാണ് മരിച്ചത്.
ജാസ്മിൻ്റെയും ,മകൾ സഫയുടെയും മൃതദേഹം വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലും, മുഹമ്മദിൻ്റെ മൃതദേഹം കിണറ്റിലുമാണ് കാണപ്പെട്ടത്.