എയ്‌‌ഡഡ് നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി

തിരുവനന്തപുരം: എയ്‌‌ഡഡ് നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി. എല്ലാ വശങ്ങളും ആലോചിച്ച്‌ മാത്രമേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ സിപിഎമ്മോ സര്‍ക്കാരോ എല്‍ഡിഎഫോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

‘എയ്‌‌ഡഡ് നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിടാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. പ്രായോഗികമായ എല്ലാ വശങ്ങളും നോക്കി അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രം തീരുമാനിക്കേണ്ട കാര്യമാണിത്. സംഘടനകള്‍ക്ക് ആവശ്യപ്പെടാം എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരും ഇക്കാര്യം ആലോചിച്ചിട്ടില്ല. ഒരു സംഘടനയുടെ ആളെന്ന നിലയിലാണ് എ കെ ബാലന്‍ അങ്ങനെ പറഞ്ഞത്.’ – കോടിയേരി പറഞ്ഞു.

എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനുള്ള നീക്കത്തിനു പിന്നില്‍ സിപിഎമ്മിന്റെ ഗൂഢ നീക്കമുണ്ടെന്നായിരുന്നു എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തെ പ്രതികരിച്ചത്. എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു