ബിഎഡ് വിദ്യാർഥിനി തൂങ്ങി മരിച്ചനിലയിൽ

കോഴിക്കോട്: പയ്യോളി അയനിക്കാട് ബിഎഡ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഗവ.ബിഎഡ് കോളേജ് വിദ്യാര്‍ത്ഥിനി അഭിരാമി(23)യെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് ഉച്ചയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.