നെടുമങ്ങാട് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിൽ പാമ്പിൻ്റെ തോൽ

തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ നിന്ന് പൊറോട്ട വാങ്ങിയ പൊതിയിൽ പാമ്പിൻ്റെ അവശിഷ്ടം.പാമ്പിൻ്റെ തോൽ ആണ് പൊതിഞ്ഞു നൽകിയ പേപ്പറിൽ കണ്ടെത്തിയത്. നെടുമങ്ങാട് ചന്തമുക്കിലെ ഷാലിമാർ ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. പരാതിയിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടൽ അടപ്പിച്ചു. നെടുമങ്ങാട് സ്വദേശിനി പ്രിയ മകൾക്ക് വേണ്ടി വാങ്ങിയതാണ് ഭക്ഷണപ്പൊതി.