സ്കൂൾ വിദ്യാർഥിനിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത പൂവാലൻ റിമാൻഡിൽ.

പത്താംക്ലാസ് വിദ്യാർഥിനിയുടെ പിന്നാലെ പ്രണയ അഭ്യർത്ഥനയുമായി നടന്ന് ശല്യം ചെയ്ത പൂവാലനെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂർ തെക്കേ വയൽ  ബിനു വിലാസത്തിൽ വിനോദ് (26) നെ യാണ് ഏരൂർ എസ് ഐ ശരലാൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടി പോകുന്ന വഴിയിലെല്ലാം കാത്തു നിന്നുള്ള ശല്യം അസഹ്യമായപ്പോൾ കുട്ടി വീട്ടിൽ അറിയിച്ചതിനെതുടർന്ന് പെൺകുട്ടിയുടെ ചെറിയച്ഛൻ  വിനോദിനെ താക്കീത് ചെയ്തിരുന്നു. ശല്യം വീണ്ടും തുടർന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. ഏരൂർ എസ് ഐ ശരലാൽ, ഗ്രേഡ് എ എസ് ഐ ശിവപ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ രാജീവ് എന്നിവർ ചേർന്ന് പിടികൂടി പോക്സോ നിയമം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.