കല്ലമ്പലം കടുവയിൽ അക്ഷരയുടെ ആഭിമുഖ്യത്തിൽ ചക്ക ഫെസ്റ്റ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം മണമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എ.നഹാസ് നിർവ്വഹിച്ചു.വാർഡ് മെമ്പർ ദീപ പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതം :ശ്രീ MP ശശിധരൻ നായരും, നന്ദി ശ്രീ എൽ.സി.രാജേഷും പറഞ്ഞു.
ചക്ക ഫെസ്റ്റിൽ 27 പേർ മത്സരാർത്ഥികളായി പങ്കെടുത്തു. ചക്കയിൽ നിന്നും 60 തരം ആഹാരസാധനങ്ങൾ നിർമ്മിച്ചു കൊണ്ട് വന്ന ശ്രീമതി ശ്രീദേവിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഇതോടനുബന്ധിച്ച് പച്ചക്കറി വിളകൾ, തൈകൾ, മരച്ചീനിയുടെ മികച്ച യിനം കമ്പുകൾ, നടീൽ വസ്തുക്കൾ ഇവ സൗജന്യമായി വിതരണം ചെയ്തു.