ആറ്റിങ്ങൽ: വലിയകുന്നിലെ ആട്ടോറിക്ഷാ തൊഴിലാളികൾക്ക് സിഐറ്റിയുവിൻ്റെ ഐഡൻ്റിറ്റി കാർഡുകൾ വിതരണം ചെയ്തു. ആട്ടോ & ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു ) ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയുടെനേതൃത്വത്തിലാണ് കാർഡുകൾ വിതരണം ചെയ്തത്. സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.യൂണിയൻ ഏര്യാ പ്രസിഡൻ്റ് എസ്.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സിഐറ്റിയു ഏര്യാ കമ്മറ്റിയംഗങ്ങളായ എം.മുരളി, സി.ചന്ദ്രബോസ്, യുണിയൻ ഏര്യാ സെക്രട്ടറി എസ്.ജോയി
എം.താഹീർ യൂണിറ്റ് പ്രസിഡൻറ് എസ്.സുധീഷ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബിനു .വി.പി സ്വാഗതം പറഞ്ഞു.