വറുതിക്കാശ്വാസമേകി അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വറ്റക്കൊയ്ത്ത്

വറുതിക്കാശ്വാസമേകി അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വറ്റക്കൊയ്ത്ത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായാണ് മുതലപ്പൊഴി ഹാർബറിൽ വറ്റമത്സ്യം എത്തിന്നുണ്ട്.

ഇന്നലെ രക്ഷകൻ എന്ന വള്ളത്തിനും ഇന്ന് കൃപാസനമാതാവ്, യാഹബീബി എന്നീ വള്ളങ്ങൾക്കാണ് വറ്റമത്സ്യം ലഭിച്ചത്. കൂടാതെ പെരുമാതുറയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഏതാനും വള്ളങ്ങൾക്കും വറ്റമത്സ്യം ലഭിച്ചതായ് പറയപ്പെടുന്നു.

വളരെ നാളുകൾക്ക്‌ ശേഷമാണ് പ്രദേശത്തെ മത്സ്യതൊഴിലാളികൾക്ക്‌ ആശ്വാസമേകി വറ്റമത്സ്യം ലഭിക്കുന്നത്.