പി സി ജോർജിന് കേന്ദ്രം സംരക്ഷണമൊരുക്കും..

 ജോർജിന് ഭീക്ഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി സുരക്ഷയൊരുക്കാൻ കേന്ദ്ര സുരക്ഷാസേന എത്തുമെന്നാണ് സൂചന. വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ പി സി ജോർജ് വലിയ തോതിൽ ഭീക്ഷണി നേരിടുന്നുണ്ടെന്ന ഐ ബി റിപ്പോർട്ട് കേന്ദ്ര സർക്കാർ ഗൗരവമായാണ് കാണുന്നത്. ഇക്കാര്യത്തിൽ ജോർജിന്റെ കൂടി താൽപര്യം അറിഞ്ഞിട്ടായിരിക്കും തുടർകാര്യങ്ങൾ . മുൻപ് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് CRPF സുരക്ഷയാണ് കേന്ദ്രം ഏർപ്പെടുത്തിയിരുന്നത്. PC ജോർജിന് കൂടുതൽ ശക്തമായ സുരക്ഷ ലഭിക്കാനാണ് സാധ്യതയെന്നറിയുന്നു. പി സി ജോർജിനെ രാഷ്ട്രീയമായി പരമാവധി ഉപയോഗിക്കാൻ തന്നെയാണ് കേന്ദ്രത്തിന്റെയും BJP യുടെയും നീക്കം . കേരളത്തിലെ NDA യുടെ തലപ്പത്ത് PC ജോർജിനെ കൊണ്ടുവരണമെന്ന് ദേശീയ നേതൃത്വത്തിന് താല്പര്യമുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പി സി ജോർജിനെ ഉപയോഗിച്ച് ക്രൈസ്തവ വോട്ടുകൾ മാത്രമല്ല, ഹൈന്ദവ വോട്ടുബാങ്കിലും സ്വാധീനമുറപ്പിക്കുക എന്നത് തന്നെയാണ് BJP ലക്ഷ്യം. വിവാദ പരാമർശത്തിന്റെ പേരിലെ കേസുകളും അറസ്റ്റുകളും BJP ക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ . പിസി ജോർജിനെ ഹീറോയാക്കി ആഘോഷിക്കുന്നതും വ്യക്തമായ കണക്കുകൂട്ടലിൽ തന്നെയാണ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തിൽ പി സി ജോർജിനെ ഇറക്കി തരംഗം സൃഷ്ടിക്കാൻ BJP നീക്കം തുടങ്ങിയിട്ടുണ്ടെന്നാണറിവ്.