ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും മാതാവും സഹോദരനും

കോഴിക്കോട്:ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും മാതാവും സഹോദരനും. വിരുന്നൊരുക്കി എല്ലാവരെയും ക്ഷണിച്ചിരുന്നു.ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവും സഹോദരനും ആരോപിച്ചു.ഭര്‍ത്താവ് സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് മാതാവ് ഉമൈബ പറഞ്ഞു.ഷഹനയെ സജ്ജാദ് കൊന്നതാണ്. പണത്തിനായി കൊന്നതാണ്. അടുത്തിടെ പരസ്യത്തില്‍ അഭിനയിച്ചതിന് ചെക്ക് കിട്ടിയിരുന്നു. ഇത് കിട്ടാന്‍ വേണ്ടിയും ഉപദ്രവിച്ചിരുന്നു. ‘എന്റെ മോളുടെ മരണത്തില്‍ നീതി കിട്ടണം. അവനെതിരെ കൊലക്കുറ്റം തന്നെ ചുമത്തണം. എന്റെ മോളുടെ ജന്മദിനമാണ് ഇന്ന്. മകള്‍ ആത്മഹത്യ ചെയ്യില്ല. മരിച്ചിടത്ത് പോലും പോകാന്‍ പേടിയാണ് മകള്‍ക്ക്’- ഉമൈബ പറയുന്നു.

നടിയും മോഡലുമായ കാസര്‍കോട് സ്വദേശിനി ഷഹനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ജനലഴിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരുവര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസര്‍കോട് നിന്ന് കോഴിക്കോട് എത്തി പറമ്പിൽ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.