ഇടവ മരക്കട മുക്കിന് സമീപം ട്യൂഷൻ കഴിഞ്ഞ് പോയ പെൺ കുട്ടിയെ ആക്രമിച്ച കേസിലെ പ്രതി , കാപ്പിൽ ,കണ്ണമൂട് എൻ എൻ കോട്ടേജിൽ അമീർ ഖാൻ മകൻ 30 വയസ്സുള്ള ലിജു ഖാനാണ് അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതിയെ നിരവധി സിസി ടി വി ക്യാമറകൾ പരിശോധിച്ച് അന്വേഷണം നടത്തിയാണ് പ്രതി യെ കണ്ടെത്തിയത്. വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.പി. നിയാസിൻ്റെ നിർദ്ദേശാനുസരണം അയിരൂർ പോലീസ് ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിൽ , പോലീസ് സബ് ഇൻസ്പെക്ടർ സജിത്ത്.എസ് , ASI സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവ്, ജയ് മുരുകൻ, സിവിൽ പോലീസ് ഓഫീസർ ശംഭു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സമാന കേസ് പ്രതി ക്കെതിരെ നിലവിലുണ്ട്