ആറ്റിങ്ങൽ: കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എം.പി യ്ക്കെതിരെ പോലീസ്കള്ളക്കേസെടുത്തന്നാരോപിച്ച് ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പി.എസ്. കിരൺ കൊല്ലമ്പുഴ നേതൃത്വത്തിൽ നടത്തിയ പ്രധിഷേധ പ്രകടനം കെപിസിസി എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങൽ അജിത്ത് കുമാർ ഉത്ഘടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എസ് ആദർശ്, ജില്ലാ സെക്രട്ടറി അനന്തു കൃഷ്ണൻ, ഡിസിസിമെമ്പർ ആറ്റിങ്ങൽ സതീഷ്,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇല്ലിയാസ്, ആറ്റിങ്ങൽ സുരേഷ്,കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ആലംകോട് ജോയ്,ശ്രീരങ്കൻ, ഗ്രാമത്ത്മുക്ക് രതീഷ്,അനിൽ,വിജയകുമാർ, വിവേക്, വിഷ്ണു, അനന്തു എന്നിവർ നേതൃത്വം നൽകി.