നിലമേൽ കൈതോട് പേഴുവിളയിൽ ചടയമംഗലം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നജീബിന്റെ മകൻ 12 വയസ്സ് കാരൻ ആദിൽ മൂഹമ്മദ്(12) ദുരൂഹസാഹചര്യത്തിൽ തമിഴ്നാട് നാഗർകോവിലിൽ തിട്ടവിളയിലെ മാതൃഗൃഹത്തിനടുത്ത് കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടതിൽ ദുരൂഹത ഏറുന്നു. ശനിയാഴ്ച വൈകുന്നേരം 3 മണിമുതൽ ആദിലിനെ കാണാനില്ലായിരുന്നു. മാതൃ ഗൃഹത്തിനടുത്തുള്ള സമീർ ഏന്ന കൂട്ടുകാരനൊടൊപ്പം അന്നും കളിക്കാൻ ആദിൽ പോയിരുന്നു. പിന്നാലെയാണ് കുളത്തിൽ ആദിലിൻെറ മൃതദേഹം ഇന്നലെ കണ്ടത്. ആദിലിനെ കൊലപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ആദിലിൻെറ കഴുത്തിൽ കയറിട്ട് കുരുക്കിയ പാടുണ്ട് . വയറ്റിൽ വെള്ളം കുടിച്ചതായി കണ്ടിട്ടില്ല കൊലപാതകമാണൊയെന്ന സംശയത്തിൽ കൂട്ടുകാരൻ സമീറിനെ തമിഴ്നാട് പോലീസ് ചോദ്യം ചെയ്ത് വരുന്നു