ഭാര്യയെ ബന്ധുവീട്ടിൽ വച്ച് ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കല്‍പ്പറ്റ: ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. വയനാട് പനമരത്താണ് സംഭവം.കോഴിക്കോട് കൊളത്തറ വാകേരില്‍ നിത ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്.

നിതയുടെ പനമരത്തെ ബന്ധു വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് അബൂബക്കര്‍ സിദ്ധിഖിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് ശേഷം സിദ്ദിഖ് തന്നെയാണ് വിവരം സഹോദരനെ വിളിച്ച്‌ അറിയിച്ചത്. ഭാര്യയെക്കുറിച്ചുള്ള സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.