പ്രസിഡന്റിനെ വിലക്കിപ്രതിപക്ഷ മെമ്പർമാർ ഉദ്ഘാടനം നടത്തി.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പള്ളിക്കൽ സി.എച്ച്.സിയിൽ പൂർത്തിയാക്കിയ നവീകരണ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൻ്റെ അഭാവത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.നിഹാസ് ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി തീരുമാനിച്ചതനുസരിച്ചാണ് പദ്ധതികളുടെ ഉദ്ഘാടനത്തിന് തീയതിയും സമയവും നിശ്ചയിച്ചതും പ്രോഗ്രാം നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തതും എന്നാൽ ഉദ്ഘാടന പരിപാടിയിലേക്ക് പൊതുജനങ്ങളും ജനപ്രതിനിധികളും എത്തിച്ചേർന്നപ്പോൾ ഏതാനും സി.പി.എം പ്രവർത്തകർ കടന്നുവന്ന് സിപിഎം നേതാക്കന്മാർ പങ്കെടുക്കാൻ പാടില്ല എന്ന് ആക്രോശിച്ചു ഇതിനെ തുടർന്ന് സ്ഥലത്ത് എത്തിച്ചേർന്ന സിപിഎം ജനപ്രതിനിധികൾ പിരിഞ്ഞുപോയി തുടർന്ന് ഉദ്ഘാടകനായി എത്തിച്ചേരുമെന്ന് അറിയിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എത്തിചേരാതിരുന്ന സാഹചര്യത്തിലാണ് ഡിവിഷൻ മെമ്പർ ഉദ്ഘാടനം നിർവഹിച്ചത്.സി.എച്ച്.സിയുടെ അപര്യാപ്തതകൾ പരിഹരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത്തിന്റെ ഭാഗത്തുനിന്നും അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ സി.എച്ച്.സിയുടെ മുന്നിൽ അനിശ്ചിതകാല റിലേ സമരം ആരംഭിക്കേണ്ടിവരുമെന്ന് യോഗാനന്തരം കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ആർ അഫ്സൽ,എ.ജെ ജിഹാദ്,ജെ. സജികുമാർ, ബൻഷാ ബഷീർ,എസ്.ശോഭാകുമാരി പള്ളിക്കൽ പഞ്ചായത്ത് മെമ്പർമാരായ മുബാറക്ക്.ഐ,ഷിബിലി.എ,എസ്.റീനാകുമാരി,നിസ്സാ മുജീബ്, തസ്ലീന ഫൈസൽ,എച്ച്.എം.സി അംഗങ്ങളായ അഡ്വ.എം.എം താഹ,എസ്.നിസാം തുടങ്ങിയവർ പങ്കെടുത്തു.