പൊലീസിന്റെ കനത്ത സുരക്ഷയിൽ ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് നടക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, ബജ്രംഗദൾ എന്നീ സംഘടനകളുടെ പരിപാടിയുടെ പശ്ചാത്തലത്തിലാണ് നടപടി. ബജ്രംഗദളിന്റെ റാലിയ്ക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ( alappuzha police tight security )തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ ജനമഹാസമ്മേളനം. റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്നപേരിൽ നടത്തുന്ന പരിപാടിയിൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്നാണ് കണക്ക്.പോപ്പുലർ ഫ്രണ്ട് പരിപാടിക്ക് ബദലായി ബജ്രംഗിദൾ ശൌര്യയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസന്റെ വീടിനരികിലൂടെ മാർച്ച് നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ബജ്രംഗിദളിന്റെ പരിപാടി.ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം . കനത്ത സുരക്ഷയ്ക്ക് ഒപ്പം ആലപ്പുഴ നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.