കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളിന് പാർക്കിങ് ഫീസ് പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കളമശേരി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. അപേക്ഷ ലഭിച്ചെങ്കിലും പാർക്കിങ് ഫീസ് പിരിക്കാൻ ലൈസൻസ് നൽകിയില്ല.ലുലു മാൾ നിയമവിരുദ്ധമായി പാർക്കിങ് ഫീസ് പിരിക്കുന്നുവെന്നും അത് തടയണമെന്നും ചൂണ്ടിക്കാട്ടി പോളി വടക്കനും മറ്റും സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ പരിഗണിച്ചത്. അനധികൃത പാർക്കിങ് ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കളമശേരി നഗരസഭ സെക്രട്ടറി സത്യവാങ്‌മൂലത്തിൽ പറഞ്ഞു. ഫീസ് പിരിക്കാൻ ലൈസൻസുണ്ടെങ്കിൽ ഹാജരാക്കാൻ മാൾ അധികൃതരോട് കോടതി നിർദേശിച്ചിരുന്നു. കേസ് കൂടുതൽ വാദത്തിനായി മാറ്റി.