വർക്കലയിൽ കാമുകിയെ കൊണ്ട് പോകാൻ എത്തിയ കാമുകനും സംഘവും മാതാപിതാക്കളെ മർദിച്ച് വീടും അടിച്ചു തകർത്തു.

എട്ടംഗസംഘം രാത്രിയിൽ
വീട് ആക്രമിച്ചു പെൺകുട്ടിയെ
കടത്തികൊണ്ടുപോയ സംഭവത്തിൽ
അഞ്ച് പേർ അറസ്റ്റിൽ.
കുന്നിൽ നടയറ ചെമ്മരുതി  എന്ന വീട്ടിൽ സമീർ മകൻ 
റമീസ് , ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മൻസിലിൽ  
സുധീർ മകൻ മുനീർ,
 വർക്കല 
നടയറ ബംഗ്ലാവിൽ
 നസീർ മൻസിലിൽ നസീർ മകൻ അമീർ,
കൊട്ടിയം പേരയം വയലിൽ പുത്തൻവീട്ടിൽ നിന്നും, ചെമ്മരുതി മുട്ടപ്പലം നടയറ കുന്നിൽ വീട്ടിൽ താമസം സുബൈർ  ചിറയിൻകീഴ്
ശാർക്കര സ്വദേശി അജയകുമാർ (24)
എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന്  പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു.
കഴിഞ്ഞ ദിവസം രാത്രി 11
മണിയോടെയാണ് സംഭവം. വീട്ടിലെ പെൺകുട്ടിയുമായി
പ്രണയത്തിലാണെന്നും കുട്ടിയെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് മാരകായുധങ്ങളുമായി
ബൈക്കുകളിൽ എത്തിയ സംഘം വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടി
പൊളിക്കാൻ ശ്രമിക്കുകയും
മുറികളുടെ ജനൽപാളികളുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു.ബഹളം കേട്ട് എത്തിയ നാട്ടുകാരെ
സംഘം ആയുധങ്ങൾ കാട്ടി
ഭീഷണിപ്പെടുത്തുകയും വീടിന്റെ പിറകിലെ വാതിൽ ചവിട്ടി പൊളിച്ചു
അകത്തു കയറിയ അക്രമിസംഘം
പെൺകുട്ടിയെ ഇറക്കികൊണ്ടു
പോവുകയും ചെയ്തു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ അച്ഛനെയും
അമ്മയെയും ക്രൂരമായി മർദ്ധിച്ചു കടന്ന് കളയുകയായിരുന്നു. തുടർന്ന്
വീട്ടുകാരിൽ നിന്നും വിവരം
ശേഖരിക്കുമ്പോൾ ആണ് പെൺകുട്ടി യുവാവുമായി പ്രണയത്തിൽ
ആയിരുന്നു എന്നും കുട്ടിക്ക് 18 വയസ്സ് തികഞ്ഞതെ ഉള്ളൂ എന്നുമുള്ള വിവരം
പൊലീസിന് ലഭിക്കുന്നത്. തുടർന്ന് റെമീസിനെ കേന്ദ്രീകരിച്ച് അന്വേഷണം
നടത്തുകയും കൂടെ ഉണ്ടായിരുന്നവരെ
ഉൾപ്പെടെ അറസ്റ്റ്
ചെയ്യുകയുമായിരുന്നു. റെമീസിന് ഒപ്പം
സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ
സ്വീകരിക്കുകവാൻ രണ്ട് വീട്ടുകാരും തയ്യാറാവാത്തത് കൊണ്ട് പെൺകുട്ടിയെ തിരുവനന്തപുരം
മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അറസ്റ്റ് ചെയ്ത പ്രതികളെ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.